
അങ്കമാലി: ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണനിലാവ്-2022നോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.കെ. മുരളി, കൺവീനർ സുനു സുകുമാരൻ, കെ.പി.അനീഷ്, റോജിസ് മുണ്ടപ്ലാക്കൽ, ഗോകുൽ ഗോപാലകൃഷ്ണൻ, ജിജൊ പൗലോസ് എന്നിവർ സംബന്ധിച്ചു.