അങ്കമാലി: 12 ലക്ഷത്തോളം പെൻഷൻകാർക്കും ജീവനക്കാർക്കും വേണ്ടി നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി തികഞ്ഞ പരാജയമാണെന്നും മുഴുവൻ ആശുപത്രികളെയും പദ്ധതിയിൽപ്പെടുത്തി എല്ലാ ചികിത്സകളും സൗജന്യമാക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ അങ്കമാലി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.യു. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ടി.സി. വർഗീസ്, പി.കെ.ഏലിയാസ്, ഫ്രാൻസിസ് മുട്ടത്തിൽ, സി.വി.ജോസഫ്, കെ.ഒ.ഡേവിസ്, പോൾ ജോവർ, എസ്.ഡി.ജോസ്, ടി.എ.ജോണി, ലിസി പോളി, കെച്ചുത്രേസ്യ ജോസഫ്, ലീലാമ്മ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.