പള്ളുരുത്തി: ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തിൽ ഉത്രാട നിറപുത്തരി ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പി.കെ. മധു കാർമ്മികത്വം വഹിച്ചു. നെൽക്കതിരുകൾ പൂജയ്ക്ക് ശേഷം ക്ഷേത്രം വലം വച്ച് ശ്രീകോവിലിൽ ശ്രീ ഭവാനീശ്വരന് സമർപ്പണം നടത്തിയതിന് ശേഷം ഭക്തജനങ്ങൾക്ക് നൽകി.