മരട്: നഗരസഭയും ഐ.സി.ഡി.എസും കൊച്ചി അർബൻ ത്രീയും സംയുക്തമായി പോഷക മാസാചരണം സംഘടിപ്പിച്ചു. എല്ലാ വർഷവും സെപ്തംബർ മാസത്തിൽ നടത്തിവരുന്ന പോഷക മാസാചരണത്തോട് അനുബന്ധിച്ച് ഇത്തവണ നൂട്രീഷൺ ഫുഡ് മേക്കിംഗ് കോംപിറ്റീഷൻ, ന്യൂട്രീഷൻ കാമ്പയിൻ എന്നിവ നടത്തി. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, മിനി ഷാജി, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, എ.കെ. അഫ്സൽ, സി.ഡി.പി.ഒ ശുഭ പി. നായർ, ഐ.സി.ഡി.എസ് സൂപ്രവൈസർ രേണുക എന്നിവർ സംസാരിച്ചു. പോഷക സമ്പൂർണമായ 50ൽപരം ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം ചടങ്ങിന് മോടികൂട്ടി.