കളമശേരി: കിൻഡർ ആശുപത്രിയിലെ നവീകരിച്ച ഡന്റൽ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം കളമശേരി നഗരസഭാ ചെയർപെഴ്സൺ സീമാ കണ്ണൻ ഉദ്ഘാടനം ചെയ്തു. ബുക് ലെറ്റായ മോമെമ്മോയറിന്റെ പ്രകാശനവും ആദ്യ പ്രതി കൈമാറ്റവും കൗൺസിലർ ദിലീപ് കുമാർ നിർവ്വഹിച്ചു. ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡിൽ സ്ഥാനം നേടിയ നവമിയദു എന്ന ഒരു വയസും ഏഴു മാസം പ്രായവുമുള്ള കുഞ്ഞിനെ അനുമോദിച്ചു. സി.ഇ.ഒ രഞ്ജിത്ത് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.