
പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറപുത്തരി ചടങ്ങുകൾ നടന്നു. ക്ഷേത്രം മേൽശാന്തിമാരായ എ.വി.പത്മനാഭൻ എമ്പ്രാന്തിരി, മനോജ് എമ്പ്രാന്തിരി എന്നിവരുട കാർമ്മികത്വത്തിൽ നെൽക്കതിരുകൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം ശ്രീലകത്തും ഉപപ്രതിഷ്ഠമാർക്കും ദേവസ്വം കൊട്ടാരത്തിലും നെൽകതിരുകൾ സ്ഥാപിച്ചു. പൂജിച്ച കതിരുകൾ ഭക്ത ജനങ്ങൾക്ക് പ്രസാദമായി നൽകി.