കൊച്ചി: എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിലെ ഡോ.പ ല്പു സ്മാരക കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പ്രാർത്ഥനാലയവും ബ്രഹ്മമംഗലം മാധവൻ സ്മാരക മന്ദിരവും 11ന് രാവിലെ 9ന് തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. കുടുംബയോഗം ചെയർമാൻ സി.വി. ദാസൻ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് പി.എ. രാഘവൻ ഗുരുദേവ ചിത്രം അനാച്ഛാദനം ചെയ്യും.