cial

നെടുമ്പാശേരി: സിയാൽ ടാക്‌സി ബെനഫിഷറീസ് ഓർഗനൈസേഷൻ 627 അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 'എ' പ്ലസ് കരസ്ഥമാക്കിയവരെ ആദരിച്ചു.

സിയാൽ എയർപോർട്ട് ഡയറക്ടർ സി.ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എൻ.ഗോപി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ. ബി.എ.അബ്ദുൾ മുത്തലീബ് അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം സിയാൽ ജനറൽ മാനേജർ പോൾ കോച്ചേരി നിർവഹിച്ചു. അങ്കമാലി നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, സിയാൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലെനി സെബാസ്റ്റ്യൻ, സിയാൽ സീനിയർ മാനേജർ എബ്രഹാം സക്കറിയ, വർക്കിംഗ് പ്രസിഡന്റുമാരായ ടി.വൈ.എൽദോ, വിനോദ് ചന്ദ്രൻ, സെക്രട്ടറി പി.എ. ഡേവിസ്, എ.ഒ.തോമസ്, ടി.കെ.ബിനു, പി.ജെ.ജോയി, എൽദോ യോഹന്നാൻ, വി.യു.സിബി തുടങ്ങിയവർ സംസാരിച്ചു.