
കുറുപ്പംപടി:ഓണത്തോടനുബന്ധിച്ച് മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി. പഞ്ചായത്തിലെ 40ൽപരം രോഗികൾക്കാണ് മുടക്കുഴ സർവീസ് സഹകരണ ബാങ്ക് കിറ്റുകൾ നൽകിയത്. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന് കിറ്റുകൾ കൈമാറി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ , കെ.ജെ.മാത്യു, പി.ഒ.ബെന്നി, പോൾ കെ.പോൾ , സെക്രട്ടറി മേഴ്സി പോൾ , നഴ്സ് ജയ, ഷിജി പോൾ എന്നിവർ സംസാരിച്ചു.