gold
ഓട്ടോ ഡ്രൈവർ വിനുവിന് കളഞ്ഞുകിട്ടിയ സ്വർണമാല പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കൈമാറിയപ്പോൾ

നെടുമ്പാശേരി: റോഡിൽ നഷ്ടപ്പെട്ട സ്വർണമാല ഓട്ടോഡ്രൈവറുടെ സത്യസന്ധതയിൽ യുവാവിന് തിരികെലഭിച്ചു. ചെങ്ങമനാട് നെടുവന്നൂർ റെയിൽവേഗേറ്റ് സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ വിനുവിനാണ് ചൊവ്വാഴ്ച സ്വർണമാല കിട്ടിയത്. വിവരം സാമൂഹികമാദ്ധ്യമങ്ങളിലൂടെ അറിയിച്ചതിനെത്തുടർന്ന് ഉടമ മൂഴിയാൽ സ്വദേശി ശ്രീഹരിയാണെന്ന് വ്യക്തമായി. തുടർന്ന് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ അനീഷ് കെ. ദാസിന്റെ സാന്നിദ്ധ്യത്തിൽ മാല ഉടമയ്ക്ക് കൈമാറി.