പെരുമ്പാവൂർ: കോൺഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയും പെരുമ്പാവൂർ നഗരസഭാ മുൻ ചെയർമാനുമായിരുന്ന ടി.പി.ഹസന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ബെന്നി ബഹനാൻ എം. പി ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, ഒ.ദേവസി, മനോജ് മൂത്തേടൻ,ബേസിൽ പോൾ, ഷാജി സലീം, കെ.പി.വർഗീസ്, പി.കെ.മുഹമ്മദ് കുഞ്ഞ്, ഡേവിഡ് തോപ്പിലാൻ, പി.പി.അവറാച്ചൻ, മിനി ബാബു, മോളി തോമസ് എന്നിവർ സംസാരിച്ചു.