ഞാറക്കൽ : 1983 കാലത്ത് 18 പേരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ഉദയസൂര്യൻ എന്ന മത്സ്യബന്ധന ഗ്രൂപ്പ് ഉത്രാടം നാളിൽ കുടുംബ സംഗമവും ബോണസ് വിതരണവും നടത്തി. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ജില്ലാ മാനേജർ ടി. ഡി.സുധ അദ്ധ്യക്ഷത വഹിച്ചു.
കെ.വി.വത്സലൻ,പി.ജി.ജയകുമാർ, എ.ജി.ഫൽഗുനൻ, വാർഡ് അംഗം സി.സി.സിജി, ടി.എൻ.ലവൻ, പി.വി.ജയൻ, ടി.കെ.മുരളി, എ.ജി.ബാബു എന്നിവർ സംസാരിച്ചു.