തൃപ്പൂണിത്തുറ: കെ.പി.എം.എസ്. തൃപ്പൂണിത്തുറ യൂണിയന്റെ നേതൃത്വത്തിൽ ഒമ്പതിന് മഹാത്മാ അയ്യൻകാളി ജയന്തിയാഘോഷം നടത്തും. എരൂർ ആസാദ് പാർക്കിൽ നടത്തപ്പെടുന്ന സാംസ്കാരിക സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ നിന്ന് വിവിധ കലാരൂപങ്ങളെ ഉൾപ്പെടുത്തി അവിട്ടം ദിന ഘോഷയാത്രയും നടത്തുമെന്ന് ജനറൽ കൺവീനർ ബൈജു. എ.വി പറഞ്ഞു.