കാലടി: സി.പി.എം മലയാറ്റൂർ-നീലീശ്വരം മുൻ ഏരിയാ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയും സി.ഐ.ടി.യു നേതാവുമായിരുന്ന എം.എസ്. ദേവരാജന്റെ ആറാമത് അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര വിതരണവും നടത്തി. സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി പി.ജെ.വർഗീസ്, ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ അദ്ധ്യക്ഷനായി. കെ.എ.തോമസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആനി ജോസ്, സി.എസ്. ബോസ്, വിജി രജി, പി.ജെ.ബിജു, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.