വൈപ്പിൻ: പള്ളിപ്പുറത്ത് വയോജനങ്ങൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കലാപരിപാടികളുടെ ഉദ്ഘാടനം ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ നിർവഹിച്ചു. ഫാ.ജൈജു ഇലഞ്ഞിക്കൽ ഓണക്കിറ്റ് വിതരണം ചെയ്തു. കലാകാരിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ചിന്നമ്മ ധർമ്മനെ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ആദരിച്ചു. വി.എക്‌സ്.ബെനഡിക്ട്, പി.ജെ.കുഞ്ഞുമോൻ, കെ.ആർ.സുഭാഷ്, രാജൻ ആന്റണി, എം.എച്ച്.റഷീദ്, ഉണ്ണിക്കൃഷ്ണൻ മാടമന, പ്രമോദ് മാലിപ്പുറം, മണിയപ്പൻ കണ്ണങ്ങനാട്ട്, ലെനിൻ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും കലാപരിപാടികളും അരങ്ങേറി.