photo

വൈപ്പിൻ: കൊച്ചിൻ ദേവസ്വം ബോർഡ് എളങ്കുന്നപ്പുഴ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്രാട നാളിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കാഴ്ചക്കുലകൾ സമർപ്പിച്ചു. രാവിലെ ശീവേലിക്കുശേഷം നടന്ന ചടങ്ങിൽ ദേവസ്വം ഓഫീസർ എ.ആർ.രാജീവ്, ഉപദേശക സമിതി സെക്രട്ടറി ബൈജു മെയ്ക്കാട്ട്, ട്രഷറർ സുരേന്ദ്രൻ പോണത്ത്, മറ്റു സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ഉത്രാടക്കുലകൾ സമർപ്പിച്ചു.