# അരിച്ചാക്കുകൾ തിരികെ ഇറക്കിച്ചു

തൃക്കാക്കര: റേഷൻകടയിൽനിന്ന് അരികടത്താനുള്ള ശ്രമം കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെ കാക്കനാട് നിലംപതിഞ്ഞിമുകളിലാണ് സംഭവം.
റേഷൻകടയിൽനിന്ന് അരി എയ്സ് വാഹനത്തിൽ കയറ്റുന്നതിനിടെ കൗൺസിലർ എം.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു. കാലിച്ചാക്കുകൾ കയറ്റാനുണ്ടെന്ന് പറഞ്ഞാണ് വണ്ടി വിളിച്ചതെന്ന് വാഹന ഉടമ പറഞ്ഞു. വാഹനത്തിൽ കയറ്റിയ അരിച്ചാക്കുകൾ തിരികെ ഇറക്കി. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. സപ്ളൈകോ ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് കൗൺസിലർ പറഞ്ഞു.