കൊച്ചി: പാലാരിവട്ടം മേൽപാലത്തിൽ ബ്രേക്ക്‌ ഡൗണായിക്കിടന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച്‌ രണ്ടുപേർക്ക്‌ പരിക്കേറ്റു. മട്ടാഞ്ചേരി സ്വദേശികളായ സൽമാൻ (21), അമീർ (22) എന്നിവരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്‌ 7.30ഓടെയാണ്‌ അപകടം.