കൊച്ചി: വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന 18ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം ഈമാസം 11 ന് വല്ലാർപാടം ബസിലിക്കയിലെ റോസറി പാർക്കിൽ നടത്തും. വൈകീട്ട് 3.30 ന് ജപമാല, തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും.
ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ വചന സന്ദേശം നൽ. അതിരൂപതയിലെ വൈദികരും സന്യസ്തരും ദിവ്യബലിയിൽ സഹകാർമ്മികരാകും. കൊവിഡ് സംബന്ധമായ നിയന്ത്രണങ്ങൾ ഭാഗികമായി നിലനിൽക്കുന്നതിനാൽ കാൽനട പ്രയാണം ഒഴിവാക്കിയിട്ടുണ്ട്.
തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ മാത്യു കല്ലിങ്കൽ, മാത്യു ഇലഞ്ഞിമറ്റം, അഡ്വ.ഷെറി ജെ. തോമസ്, ഡോ. ആന്റണി വാലുങ്കൽ എന്നിവർ അറിയിച്ചു.