കുമ്പളം: എസ്.എൻ.ഡി.പി യോഗം 2351-ാം നമ്പർ കുമ്പളം ശാഖയുടെ ആഭിമുഖ്യത്തിൽ ചതയദിനാഘോഷം ഇന്ന് നടക്കും. രാവിലെ 8ന് പതാക ഉയർത്തൽ. തുടർന്ന് ഗുരുപൂജ, ചതയദിന പ്രാർത്ഥന. 9 മണിക്ക് ബൈക്ക് റാലി. 10 മണി മുതൽ ശ്രീനാരായണഭവൻ ഹാളിൽ കുടുംബ യൂണിറ്റ് അടിസ്ഥാനത്തിൽ പൂക്കളമത്സരം, 15 വയസിന് താഴെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം (വിഷയം ഗുരുദേവനും ചെമ്പഴന്തിയും). വൈകിട്ട് 3.30ന് വിവിധ വാദ്യമേളങ്ങളുടെയും കാവടിയുടെയും അകമ്പടിയോടു കൂടി ചതയം തിരുന്നാൾ ഘോഷയാത്ര കുമ്പളം വടക്കേ അറ്റത്തു നിന്നും ആരംഭിക്കും. തുടർന്ന് ദീപാരാധന, ദീപ കാഴ്ച, തിരുവാതിര കളി, മാജിക്കൽ ഫിഗർഷോ ആൻഡ് മ്യൂസിക്കൽ നൈറ്റ് എന്നിവയും ഉണ്ടാകും.