
നെടുമ്പാശേരി: കെ.പി.എം.എസ് തുരുത്തിശേരി ശാഖ അയ്യൻകാളി ജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് ടി.കെ.അനിൽകുമാർ പതാക ഉയർത്തി. സെക്രട്ടറി ഒ.സി.ബാബു ജന്മദിന സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം പി.എം.സുശീല, ഒ.എസ്.ബിന്ദു, പി.സി.സുബ്രഹ്മണ്യൻ, വി.കെ.സുകുമാരി, പൊന്നമ്മ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.