manjappre

അങ്കമാലി:മഞ്ഞപ്ര ശാന്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു. പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ് ഷാജൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് ജോണി തോട്ടക്കര അദ്ധ്യക്ഷത വഹിച്ചു. ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കടൻ മുഖ്യപ്രഭാഷണം നടത്തി. കാലടി പോലീസ് സബ് ഇൻസ്പെക്ടർ എസ്. സുകേഷൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു കോളാട്ടുകുടി, സിജു ഈരാളി, അസോസിയേഷൻ ഭാരവാഹികളായ റോബിൻ പേരേപ്പാടൻ, ജോമോൻ ഓലിയപ്പുറം, പൗലോസ് വല്ലൂരാൻ, ജോയ് കല്ലൂക്കാരൻ, അഗസ്റ്റിൻ ചിറമ്മൽ എന്നിവർ സംസാരിച്ചു.