
അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രി ഗർഭിണികൾക്ക് മാത്രമായി ഒരുക്കിയ മലയാളിമങ്ക മത്സരം കാഴ്ച്ചക്കാരിൽ കൗതുകം ഉണർത്തി. ഇരുപതോളം ഗർഭിണികൾ പങ്കെടുത്തു. സിനിമാ താരം കൃഷ്ണപ്രഭ മുഖ്യാഥിതിയായി. മികച്ച മലയാളി മങ്കയായി തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥിക്ക് സമ്മാനത്തുകയും ചികിത്സാ പാക്കേജും നൽകി. അപ്പോളോ അഡ്ലക്സ് ആശുപത്രി ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.എലിസബത്ത്, ഡോ.നവ്യ, ഡോ. അഞ്ജന, അപ്പോളോ അഡ്ലക്സ് ആയുർവേദ വിഭാഗത്തിലെ ഡോ.എൽജ,
ആശുപത്രി സി.സി.ഒ ജോയ് ഡോണാൾഡ് ഗോമസ്, മാർക്കറ്റിംഗ് എ.ജി.എം അനിൽ, സീനിയർ മാനേജർ സൂരജ് , മാനേജർ വിനയ് ദാസ് എന്നിവർ സന്നിഹിതരായി.