p

കൊച്ചി: നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് ഒന്നരക്കിലോമീറ്ററോളം അകലെ കടലിൽ മത്സ്യബന്ധനബോട്ടി​ൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് എവിടെനിന്നെന്ന് കണ്ടെത്താനാകാതെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ്.

ഫോർട്ടുകൊച്ചി ഭാഗത്തുനിന്ന് വൈപ്പിനിലെ കാളമുക്കിലേക്ക് മീൻ ഇറക്കാൻ പോയ ചേർത്തല അന്ധകാരനഴി പടിഞ്ഞാറെ മനക്കോടം മണിച്ചിറ സെബാസ്റ്റ്യൻ ഫ്രാൻസിസിനാണ് (72) ബുധനാഴ്ച ഉച്ചയ്ക്ക് വെടിയേറ്റത്. വെടിയുണ്ട ബോട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. സെബാസ്റ്റ്യൻ ചികിത്സയിലാണ്.

നാവികസേനാംഗങ്ങളുടെ തോക്കിൽ നിന്നാകാം വെടിയേറ്റതെന്ന സംശയത്തിൽ നാവികകേന്ദ്രത്തിൽ പൊലീസ് എത്തിയെങ്കിലും പരിശോധനയ്ക്കോ വിശദീകരണത്തിനോ അധികൃതർ തയ്യാറായില്ല. വെടിയേറ്റ ദിവസം നാവിക ഉദ്യോഗസ്ഥർ വെ‌ടിയുണ്ട പരിശോധിച്ച് തങ്ങൾ ഉപയോഗിക്കുന്നതരം അല്ലെന്ന് വെളി​പ്പെടുത്തി​യി​രുന്നു.

വെടിയുണ്ട വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാക്കി​ ഏതുതരം തോക്കിൽ ഉപയോഗിക്കുന്നതാണെന്ന് കണ്ടെത്താനാണ് കോസ്റ്റൽ പൊലീസിന്റെ നീക്കം. നാവികസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.