അങ്കമാലി: ബി.ജെ.പിയുടെ നേതൃത്വത്തിൽ തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡിലും പരിസര പ്രദേശത്തുമായി അറുന്നൂറ് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. മൂന്നാം വാർഡ് കമ്മിറ്റി വികസന സമിതി കൺവീനർ എൻ.ടി. ബാബു വാർഡ് അംഗം രജനി ബിജുവിന് കൈമാറി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി ബിജു പുരുഷോത്തമൻ, വാർഡ് അംഗം രഞ്ജിത്ത് കുമാർ, വി.ആർ.പ്രിയദർശൻ, ജോബി പോൾ തുടങ്ങിയവർ സംസാരിച്ചു.