കൊച്ചി: തീരസംരക്ഷണം ആവശ്യപ്പെട്ടും വിഴിഞ്ഞം സമരത്തിന് പിന്തുണ അറിയിച്ചും കൊച്ചി, ആലപ്പുഴ രൂപതകളുടെ നേതൃത്വത്തിൽ ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തിരുമുഖ തീർത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റർ നീളത്തിൽ ഇന്ന് വൈകിട്ട് 4ന് മനുഷ്യച്ചങ്ങല തീർക്കും.

ടെട്രാ പോഡ് കടൽഭിത്തി നിർമ്മാണം പോർട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക, വിഴിഞ്ഞം തുറമുഖ വിഷയത്തിൽ പഠനം നടത്തുക, തീരസുരക്ഷ ഉറപ്പാക്കുന്നതു വരെ തുറമഖ നിർമാണം നിറുത്തിവയ്ക്കുക, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുനൽകുക, മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുക, കടലിൽ നടത്തുന്ന അശാസ്ത്രീയ നിർമ്മാണ പ്രവർത്തികൾ തടയുക, കടലും തീരവും വികസനത്തിന്റെ പേരിൽ പണയപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ.

മനുഷ്യച്ചങ്ങലയിൽ 17,000 പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.