t
കെ.പി.എം.എസിന്റെ നേതൃത്വത്തിൽ നടത്തിയ അവിട്ടം ജയന്തിദിന ഘോഷയാത്ര

തൃപ്പൂണിത്തുറ: കെ.പി.എം.എസ്. തൃപ്പൂണിത്തുറ യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ അവിട്ടം ജയന്തിദിന ആഘോഷം നടത്തി. തൃപ്പൂണിത്തുറ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും വിവിധ താള മേളങ്ങളുടേയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര എരൂർ ആസാദ് പാർക്ക് മൈതാനിയിൽ അവസാനിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം തൃപ്പൂണിത്തറ എം.എൽ.എ കെ. ബാബു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.എം. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബൈജു എ.വി. സ്വാഗതം പറഞ്ഞു. മുഖ്യാതിഥി നഗരസഭാദ്ധ്യക്ഷ രമ സന്തോഷ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, കൗൺസിലർമാരായ പി.കെ. പിതാംബരൻ, ദീപ്തി സുമേഷ്, പി.കെ. രാജേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.