ആലുവ: എം.സി.പി.ഐ (യു) സംസ്ഥാന സമ്മേളനം ഇന്നും നാളെയും ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവ നടക്കും. ജനറൽ സെക്രട്ടറി അശോക് ഓംകാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ.എം.പി.ഐ കേന്ദ്രകമ്മിറ്റിഅംഗം കെ.എസ്. ഹരിഹരൻ, എം.സി.പി.ഐ (യു) സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ, നേതാക്കളായ എസ്. രാജദാസ്, പി. കൃഷ്ണമ്മാൾ, വി.എസ്. മോഹൻലാൽ എന്നിവർ പ്രസംഗിക്കും. നവംബർ 12 മുതൽ 15 വരെ മുസഫർപൂരിൽ ചേരുന്ന അഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം. എട്ട് ജില്ലകളിൽ നിന്നായി 102 പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പി.ബി. അംഗം എസ്. രാജദാസ്, ജില്ലാ സെക്രട്ടറി വിശ്വകലാ തങ്കപ്പൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനീസ് ജോർജ്, എ.പി. പോളി, കെ.എ. ജോൺസൺ എന്നിവർ പങ്കെടുത്തു.