
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സിനിമാ താരം സിദ്ദീഖ്, പഞ്ചഗുസ്തി പാരാലിമ്പിക്‌സ് ചാമ്പ്യൻ ജോബി മാത്യു എന്നിവർ വിശിഷ്ടാതിഥികളായി.
സബ് ജഡ്ജ് ഫസീല ബക്കർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ജില്ലാ പഞ്ചായത്ത് അംഗം സനിതാ റഹിം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷാജിതാ നൗഷാദ്, ലിസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സ്‌നേഹ മോഹനൻ, എൽസി ജോസഫ്, കെ.കെ നാസർ, എം.ആർ. അനിത എന്നിവർ സംസാരിച്ചു.