പറവൂർ: കഥകളി ആസ്വാദക കൂട്ടായ്മയായ കളിയരങ്ങിന്റെ തിരുവോണ പരിപാടിയുടെ ഭാഗമായി കഥകളി പണ്ഡിതനായിരുന്ന ഡോ.വി. അപ്പുക്കുട്ട മേനോൻ അനുസ്മണവും കച -ദേവയാനി കഥകളിയും അരങ്ങേറ്റവും നാളെ വൈകിട്ട് അഞ്ചിന് വെളുത്താട്ട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. നായരമ്പലം വി.എസ്.രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. കലാനിലയം വിജയൻ കചനായും കലാമണ്ഡലം വിജയകുമാർ ദേവയാനിയായും കലാമണ്ഡലം പന്മനപ്രശാന്ത് ശുക്രനായും ആർ.എൽ.വി അനുരാജ് സുകേതുവായും വേഷമിടും. പിന്നണിയിൽ നെടുമ്പിള്ളി രാംമോഹൻ, അഭിജിത്ത് വർമ്മ (പാട്ട്) കലാമണ്ഡലം രവിശങ്കർ (ചെണ്ട) കലാനിലയം മനോജ് (മദ്ദളം ) കലാനിലയം വിഷ്ണു (ചുട്ടി) എന്നിവർ അണിനിരക്കും. ശ്രീവൈകുണ്ഠേശ്വര കഥകളി യോഗമാണ് ചമയം ഒരുക്കുന്നത്.