പറവൂർ: ചിറ്റാറ്റുകര കളരിക്കൽ ബാലഭദ്രേശ്വരിദേവി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും ചന്ദനച്ചാർത്തും 11 മുതൽ 20 വരെ നടക്കും. യജ്ഞാചാര്യൻ തൊടിയൂർ അശോകൻ ഭാഗവത നവാഹയജ്ഞത്തിനും മേൽശാന്തി പി.ബി.ഹരേഷ് ചന്ദനച്ചാർത്തിനും മുഖ്യകാർമ്മികത്വം വഹിക്കും. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണനും സെക്രട്ടറി ഹരി വിജയനും ചേർന്ന് ഭദ്രദീപം തെളിക്കും. പറവൂർ രാകേഷ് തന്ത്രി വിഗ്രഹപ്രതിഷ്ഠയും മേൽശാന്തി പി.ബി.ഹരേഷ് നിറപറ സമർപ്പണവും നിർവഹിക്കും. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന നവാഹയജ്ഞശാലയിൽ വിവിധ ഹോമങ്ങൾ, പൂജാദികർമ്മങ്ങൾ, അന്നദാനം എന്നിവ നടക്കും.