മട്ടാഞ്ചേരി:ഭിന്നശേഷി കുട്ടികളുടെ രക്ഷാകർതൃ സംഘടനയായ ഇൻക്ളൂസീവ് പേരന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു.പരിപാടിയിൽ കെ.ജെ. മാക്സി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സേവ്യർ ബെനിൽഡ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.പി. ആന്റണി,കെ.ബി. സലാം,പി.എസ്. താജുദ്ധീൻ,പി.എം. അജ്മൽ,രവി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി.