tlc-mvpa

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം ഗ്രന്ഥശാല ദിനമായ 14 വരെ മൂവാറ്റുപുഴ താലൂക്കിലെ 65 ലൈബ്രറികളിലും മെമ്പർഷിപ്പ് വാരാചരണ പ്രവർത്തനങ്ങൾ നടത്തും. ഒരു ഗ്രന്ഥശാലയിൽ കുറഞ്ഞത് 25 പുതിയ മെമ്പർമാരെ ചേർക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഗ്രന്ഥശാലാദിനത്തിൽ എല്ലാ ഗ്രന്ഥശാലകളിലും പതാക ഉയർത്തുകയും വൈകിട്ട് അക്ഷരദീപം തെളിക്കുകയും ചെയ്യും. അന്നേദിവസം ഗ്രന്ഥശാലകളിൽ സംഘടിപ്പിക്കുന്ന ചരിത്രോത്സവ കൂട്ടായ്മിൽ,​ ഇന്ത്യൻ സ്വാതന്ത്ര്യം നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ എന്ന വിഷയത്തെകുറിച്ച് പ്രഭാഷണവും ജനകീയ ചർച്ചയും ഉണ്ടാകും. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംസാരിക്കും. ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയിൽ അംഗത്വ വാരാചരണം സി.എച്ച്.നാസറിന് ലൈഫ് മെമ്പർഷിപ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എ.മൈതീൻ നൽകി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സമദ് മുടവന, ജോയിന്റ് സെക്രട്ടറി പി.എ. അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു.