മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ക്യാമ്പ് 'ചിരാത് - 22 'നോട് അനുബന്ധിച്ച് ലഹരി വിരുദ്ധ റാലി നടത്തി. 82 എസ്.പി.സി കേഡറ്റുകൾ പങ്കെടുത്തു. മൂവാറ്റുപുഴ എക് സൈസ് വകുപ്പ് റാലിക്ക് പ്രദർശന കാർഡുകൾ നൽകി. പി.എം.റഹ്മത്ത് , പി.ടി.എ ഭാരവാഹികളായ ഫൈസൽ മുണ്ടങ്ങാമറ്റം, മുഹമ്മദ് അലി കുന്നപ്പിള്ളി, സീനിയർ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, അനിമോൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി. പേഴയ്ക്കാപ്പിള്ളി ടൗൺ ചുറ്റി റാലി സമാപിച്ചു.