kklm
ബൈക്ക് അപകടത്തിൽ മരിച്ച ബീഹാർ സ്വദേശി വിനോദ് സഹിനി (29)

കൂത്താട്ടുകുളം: ജൂപ്പിറ്റർ ജംഗ്ഷനിൽ തിരുവോണദിവസമുണ്ടായ ബൈക്ക് അപകടത്തിൽ കൂത്താട്ടുകുളത്തെ മാർബിൾ കടയിലെ ജീവനക്കാരനായിരുന്ന ബീഹാർ സ്വദേശി മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് ഓടയിലേക്കുവീണ് ബീഹാർ പാട്ന ചമ്പാരൻ സ്വദേശി വിനോദ് സഹിനിയാണ് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശികളായ സുശീൽകുമാർ (25),​ ഇസ്രേൽ (28) എന്നിവർക്ക് പരിക്കേറ്റു.

എതിരേവന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ ജൂപ്പിറ്റർ വളവിൽ നിയന്ത്രണംവിട്ട് ബൈക്ക് ഓടയിലേക്ക് വീഴുകയായിരുന്നു. മൃതദേഹംപോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.