കുറുപ്പംപടി: ശ്രീനാരായണ ഗുരുദേവന്റെ 168-ാം തിരുജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം സൈബർ സേന കുന്നത്തുനാട് യൂണിയൻ സംഘടിപ്പിക്കുന്ന എന്റെ പീതാംബരം എന്റെ അഭിമാനം ഫോട്ടോ ഷൂട്ട്‌ മത്സരം ഇന്ന് രാവിലെ 8.00 മണി മുതൽ വൈകിട്ട് 8.00 മണി വരെ നടത്തും. ജയന്തിദിന ഘോഷയാത്രയിൽ പീത പതാക കയ്യിലേന്തി നിൽക്കുന്ന ചിത്രമെടുത്ത് കുന്നത്തുനാട് യൂണിയൻ സൈബർ സേനയുടെ ഭാരവാഹികൾക്ക് മേഖലാ അടിസ്ഥാനത്തിൽ താഴെക്കാണുന്ന നമ്പറുകളിൽ അയച്ചു കൊടുക്കുക. മദ്ധ്യ മേഖല: വി. .എസ്.വേലു - 996163 6491, തെക്കൻ മേഖല: വി.ജി.പ്രതീഷ് - 98471 90300, വടക്കൻ മേഖല: മോഹൻ കുമാർ- 9496227195, ജയൻ എൻ. ശങ്കരൻ +91 85939 21984 എന്നിവരുടെ നമ്പറുകളിൽ വാട്സാപ്പ് ചെയ്യുക. ഈ ചിത്രം കുന്നത്തുനാട് യൂണിയൻ സൈബർ സേനയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്യുകയും ലിങ്ക് മത്സരാർത്ഥികൾക്ക് അയച്ചുതരുകയും ചെയ്യും. ലിങ്ക് പരമാവധി ആളുകൾക്ക് ഷെയർ ചെയ്യുക. 20ന് വൈകിട്ട് 6.00 മണിക്കുള്ളിൽ ഏറ്റവും കൂടുതൽ ലൈക്കും കമന്റും ലഭിക്കുന്ന പത്ത് പേരുടെ ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. ചിത്രം പോസ്റ്റ് ചെയ്യുന്നവർ ചിത്രത്തോടൊപ്പം പേര്, ശാഖ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തേണ്ടതാണെന്ന് സൈബർ സേനാ ഭാരവാഹികൾ അറിയിച്ചു.