കുറുപ്പംപടി: തുരുത്തി പുഴുക്കാട് ഈസ്റ്റ് റബ്ബർ ഉത്പാദക സംഘത്തിന്റെ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഒ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. കിഡ്നി മാറ്റിവയ്ക്കലിന് സഹായം തേടുന്ന കാവുംകുടി, ബിന്ദു വിജയന് ചികിത്സാ ധനം കൈമാറി. കെ.അജിത് കുമാർ , കെ.കെ. വർഗീസ്, ടി.കെ.രാജപ്പൻ, പി.വൈ.പൗലോസ്, അഞ്ജന എന്നിവർ സംസാരിച്ചു.