കൊച്ചി: ഓണോത്സവം 2022 ന്റെ ഭാഗമായി ഫോർട്ട് കൊച്ചി സാന്താക്രൂസ് ഗ്രൗണ്ടിൽ നടന്ന പഞ്ചഗുസ്തി , പിലോ ഫൈറ്റ് തുടങ്ങിയ മത്സരങ്ങൾ ആവേശകരമായി. നാട്ടുകാരുടെയും വിദേശികൾ ഉൾപ്പടെയുള്ളവരുടെയും പങ്കാളിത്തം മത്സരത്തിലുടനീളം കൗതുകമുണർത്തി. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. പഞ്ചഗുസ്തി മത്സരത്തിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള അലക്‌സും കൊച്ചി സ്വദേശി ഡയസും തമ്മിൽ ഏറ്റുമുട്ടി. ഡയസ് വിജയിച്ചു. 20 വയസിൽ താഴെയുള്ളവരുടെ മത്സരങ്ങളിൽ ഉക്രെയിൻ, ലാറ്റ്വിയ സ്വദേശികൾ മത്സരിച്ചു. ഉക്രെയിനിൽ നിന്നുള്ള സോഫിയ വിജയിച്ചു.