കാലടി: കെ.പി.എം.എസ് 670-ാം നമ്പർ മഞ്ഞപ്ര ശാഖയിൽ 160-ാം മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. നടുവട്ടം ജെ.ബി.എസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വർണാഭമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമിട്ടു. തുടർന്ന് നടന്ന സമ്മേളനം കെ.പി.എം.എസ് അങ്കമാലി യൂണിയൻ പ്രസിഡന്റ്‌ ഒ.കെ.രാജു ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര ശാഖാ പ്രസിഡന്റ്‌ സി.എ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം ഡോ.പി.കെ. രാജു അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നടത്തി. മഞ്ഞപ്ര പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം സി.വി.അശോക് കുമാർ , ജില്ല കമ്മിറ്റി അംഗം വി.വി.കുമാരൻ, യൂണിയൻ ട്രഷറർ പി.എ.വാസു , കെ.പി.എം.എഫ് ജില്ലാ പ്രസിഡന്റ് ജിജി കുമാരൻ,​ യൂണിയൻ അംഗം കെ.സി.സലി തുടങ്ങിയവർ സംസാരിച്ചു.