
കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ചിട്ടുള്ള വാഹന വായ്പാ മേളയിൽ വില്പന നടത്തിയ ആദ്യ വാഹനത്തിന്റെ താക്കോൽ കൈമാറി. വായ്പാ മേളയുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി നിർവഹിച്ചു. ബാങ്ക് ഡയറക്ടർമാരായ സി.എസ്.ഷനിൽ കുമാർ, രാജേഷ് കുമാർ, കെ.യു.അലിയാർ, വി.ഒ.പത്രോസ്, ബാങ്ക് സെക്രട്ടറി പി.എ.കാഞ്ചന, എം.ബി.സിനി, കെ. എൻ.സന്തോഷ് എന്നിവർ പങ്കെടുത്തു.