കൊച്ചി: എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം ശാഖയിൽ 168ാ മത് ജയന്തി ആഘോഷം രാവിലെ പത്തിന് ചതയോപഹാരം ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം.എൻ. ഷൺമുഖൻ അദ്ധ്യക്ഷനാകും. ശാഖ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, യുണിയൻ കമ്മിറ്റി അംഗം അഡ്വ. എ.ആർ. സന്തോഷ്, വനിതാസംഘം സെക്രട്ടറി ഗീത സന്തോഷ്, ബാലജനയോഗം പ്രസിഡന്റ് ആഗ്‌നേയ, സെക്രട്ടറി ആനന്ദിത, സുഷി സരേന്ദ്രൻ എന്നിവർ സംസാരിക്കും.