കൊച്ചി: തമ്പി പാവക്കുളം രചിച്ച ഭൂട്ടാൻ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ അഞ്ച് ആശ്രമങ്ങളുടെ ചരിത്രം പറയുന്ന താന്ത്രിക് വജ്ര സ്വപ്‌നച്ചുരുളുകൾ ഇന്ന് പ്രകാശനം ചെയ്യും. രാവിലെ 10.30ന് ബി.ടി.എച്ചിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പുസ്തകം പ്രകാശനം ചെയ്യും. എം.കെ. സാനു, കെ.എൽ. മോഹന വർമ്മ, നേവലിസ്റ്റ് ഇ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.