
കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ ഗോൾഡൻ ജൂബിലി വർഷത്തിലെ ഓണോത്സവം സമാപിച്ചു. വിവിധ മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് മെമന്റോ നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തുടർ പഠനത്തിനു നൽകിവരുന്ന ജോണി കരവട്ടപ്പുറം മെമ്മോറിയലിന്റെയും പ്രവാസികൾ നൽകുന്ന വിദ്യാഭ്യാസ ധനസഹായത്തിന്റെയും വിതരണവും നടന്നു.
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി നീലീശ്വരം, വാർഡ് അംഗങ്ങളായ ആനി ജോസ്, വിജി റെജി, പി.ജെ.ബിജു എന്നിവർ സമ്മാനദാനം നടത്തി. ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ്, സെക്രട്ടറി പി.വി.ലൈജു, കൺവീനർ ഷാമോൻ ഷാജി, ടി.എൽ.പ്രദീപ്, ടി.എ.രൂപേഷ്, പി.പി.സുരേന്ദ്രൻ, ഷിജി പ്രസാദ്, ആൽബിൻ എന്നിവരും ബാലവേദി, യുവവേദി, വനിതാവേദി തുടങ്ങിയവയും നേതൃത്വം നൽകി.