badminton

കോലഞ്ചേരി: ദക്ഷിണമേഖലാ അന്തഃസംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. 19 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ കേരളത്തിന്റെ സി.എച്ച്. ചന്ദ്രജിത്, റോബൻസ് റോണി ടീം ജേതാക്കളായി. പെൺകുട്ടികളുടെ ഡബിൾസിൽ കേരളത്തിന്റെ സി.എച്ച്. കീർത്തിക, നയന ഒയാസിസ് സഖ്യം തമിഴ്‌നാടിനോട് പരാജയപ്പെട്ടു.
വിജയികൾക്ക് പ്ലാന്റ് ലിപിഡ്‌സ് ചെയർമാൻ സി.ജെ. ജോർജ് ട്രോഫികൾ സമ്മാനിച്ചു. എസ്. മുരളീധരൻ, മനോജ് മാരാർ, ഫാ.ജേക്കബ് കുര്യൻ, അഡ്വ.മാത്യു പി.പോൾ തുടങ്ങിയവർ സംസാരിച്ചു.