കൊച്ചി: ബി.ജെ.പി ദേശീയ ജനറൽസെക്രട്ടറി തരുൺ ചുഗ് 11,12 തീയതികളിൽ കൊച്ചിയിലെ വിവിധ സംഘടനാ പരിപാടികളിൽ പങ്കെടുക്കും. നാളെ രാവിലെ 11 ന് ബി.ജെ.പി ജില്ല കമ്മിറ്റി ഓഫീസിൽ സമ്പൂർണ്ണ ജില്ലാ കമ്മിറ്റി യോഗത്തിലും ഉച്ചയ്ക്ക് 1.30ന് ചേരുന്ന സോഷ്യൽ മീഡിയാ യോഗത്തിലും പങ്കെടുക്കും.
12ന് രാവിലെ 11ന് യുവമോർച്ച സംസ്ഥാന നേതൃയോഗത്തിലും തുടർന്ന് 1. 30ന് അഭിഭാഷകരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അറിയിച്ചു.