ssf

മൂവാറ്റുപുഴ: എസ്. എസ്.എഫ് കേരള സാഹിത്യോത്സവിലെ മത്സര പരിപാടികൾക്ക് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലെ സാൻസിബാർ നഗരിയിൽ തുടക്കമായി. രണ്ടായിരം വിദ്യാർത്ഥികൾ 144 ഇനങ്ങളിൽ 8 വിഭാഗങ്ങളിലായി മത്സരിക്കും. 13 വേദികളിലാണ് മത്സര പരിപാടികൾ നടക്കുന്നത്. കലാപരിപാടികൾക്ക് പുറമെ ചർച്ചകൾ, പുസ്തക പ്രകാശനം എന്നിവയും നടക്കുന്നുണ്ട്.

ഉച്ചയ്ക്ക് 2.30ന് നടന്ന മാദ്ധ്യമ സെമിനാറിൽ ദാമോദർ പ്രസാദ്, ടി.എം.ഹർഷൻ, സനീഷ് ഇളയിടത്ത്, രാം മോഹൻ പാലിയത്ത്, ടി.എ.അലി അക്ബർ എന്നിവർ പങ്കെടുത്തു. വൈകട്ട് 5ന് ഡോ.രാജാ ഹരിപ്രസാദ് സാംസ്കാരിക പ്രഭാഷണം നടത്തി. വൈകിട്ട് നാലിന് സമാപന സംഗമം കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ.നിസാമുദ്ദീൻ ഫാളിലി അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.രാജീവ് മുഖ്യാഥിതിയാകും.