ഉദയംപേരൂർ: എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ വിജയസമാജം 1084-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പതിനേഴ് കുടുംബ യൂണിറ്റുകളും വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന, ദേവസ്വം കമ്മിറ്റി, കാവടിസംഘം, ശ്രീ ദുർഗ അലങ്കാര കമ്മിറ്റി എന്നീ സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി​ ആഘോഷി​ക്കും. ശാഖയുടെ വടക്ക് കണ്ടനാട് ഭാഗത്തുള്ള ഗുരുമണ്ഡപത്തിൽ നിന്നും, തെക്ക് ഭാഗത്ത് കണ്ണേമ്പിള്ളി ഗുരുമണ്ഡപത്തിൽ നിന്നും രാവിലെ 8ന് ആരംഭിക്കുന്ന ഗുരുപൂജയ്ക്കുശേഷം 9:30ന് രണ്ട് ഭാഗത്തു നിന്നും ഘോഷയാത്ര ആരംഭിക്കും. വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും ഗുരുദേവ കീർത്തനാലാപനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് ക്ഷേത്രാങ്കണത്തിലുള്ള ഗുരു മണ്ഡപത്തിൽ പ്രാർത്ഥനയും പിറന്നാൾ സദ്യയും നടക്കും. വൈകീട്ട് ദീപാരാധന, വിശേഷാൽ പൂജ, ദീപക്കാഴ്ച എന്നിവ നടക്കും.