t

തൃപ്പൂണിത്തുറ: കേരള നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ 159-ാമത് ജയന്തി ദിനാചാരണത്തിന്റെ ഭാഗമായി കേരള പുലയർ മഹാസഭ ഉദയംപേരൂർ യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും രാജ്യസഭാ എം.പി ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. പൂത്തോട്ടയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ കെ.വി. സുധീർ അദ്ധ്യക്ഷത വഹിച്ചു. കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ജോസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കമൽ ഗിപ്ര , ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത മുരളി, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.പി. ഷൈമോൻ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം സി.വി. കൃഷ്ണൻ, യൂണിയൻ ട്രഷറർ കെ.എം. ഗിരിജൻ തുടങ്ങിയവർ പങ്കെടുത്തു.