കളമശേരി: ചതയദിനാഘോഷത്തോടനുബന്ധിച്ചു നടന്ന മഹാ ജയന്തി ഘോഷയാത്ര വള്ളത്തോൾ നഗർ ജംഗ്ഷനിൽ തൃക്കാക്കര അസി. കമ്മിഷണർ ഒഫ് പൊലീസ് പി.വി ബേബി ഫ്ലാഗ് ഓഫ് ചെയ്തു. കങ്ങരപ്പടി എസ്.എൻ.ഡി.പി യോഗം 2 13-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രയ്ക്ക് പ്രസിഡന്റ് എം.കെ.മാധവൻ മുളന്തുരുത്തിൽ, സെക്രട്ടറി മനോഹരൻ, വൈസ് പ്രസിഡന്റ് ബിജു മുളന്തുരുത്തി, ജനറൽ കൺവീനർ പ്രസാദ് തേവയ്ക്കൽ, ആലുവ യൂണിയൻ സമിതിയംഗം ബിധു നാണിമൂല, എന്നിവർ നേതൃത്വം നൽകി. വിവിധ വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന വർണശബളമായ ഘോഷയാത്രയിൽ ചെമ്പഴന്തി, ഗുരുകുലം, ഗുരുകൃപ, ഗുരുദേവൻ, ശ്രീനാരായണ, അരുവിപ്പുറം, ഗുരുപ്രഭ, ഗുരു സ്മൃതി, ശിവഗിരി , വയൽവാരം, ഗുരു കീർത്തി ഗുരുശക്തി, ഗുരു ജ്യോതി , ഗുരുദർശന എന്നീ പേരുകളിലറിയപ്പെടുന്ന 14 കുടുംബ യൂണിറ്റുകളാണ് അണിചേർന്നത്.
രാവിലെ പതാക ഉയർത്തി ഗുരുമണ്ഡപത്തിലെ പ്രാർത്ഥനയ്ക്ക് ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ജയന്തി സമ്മേളനം, അവാർഡ് ദാനം, അന്നദാനം എന്നീ ചടങ്ങുകളും നടന്നു.
-