pic1

കൊച്ചി:യുവതിയുടെ പേരിൽ കലഹിച്ചു പിരിഞ്ഞ സംഘത്തിലെ ഒരു വിഭാഗം

ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലി മുൻ കൂട്ടുകാരനെ വീടു കയറി ആക്രമിക്കുന്നതിനിടെ സംഘാംഗമായ യുവാവ് കൂട്ടുകാരന്റെ സഹോദരന്റെ കുത്തേറ്റു മരിച്ചു. സംഭവം തിരക്കി ചെന്ന മറ്റൊരു യുവാവിനെ ആളുമാറി കുത്തി വീഴ്‌ത്തി.

വെണ്ണല ശാന്തിനഗർ റോഡിൽ കരിപ്പാലവേലിയിൽ വീട്ടിൽ സജുൻ സക്കീർ ഹുസൈൻ (28) ആണ് വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ കലൂർ ജേർണലിസ്റ്ര്‌സ് കോളനിക്ക് സമീപം കൊല്ലപ്പെട്ടത്.

ആളുമാറി കുത്തേറ്റ ചക്കരപ്പറമ്പ് വെള്ളായി വീട്ടിൽ അശ്വിൻ അയൂബും (25), പ്രതി കലൂർ ചമ്മിണി റോഡിൽ പുളിക്കൽവീട്ടിൽ കിരൺ ആന്റണിയും (24) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയറ്റിൽ കുത്തേറ്റ അശ്വിന്റെ പരിക്ക് സാരമുള്ളതല്ല. തലയ്ക്കും മുഖത്തും മർദ്ദനമേറ്റ കിരണിന്റെ അറസ്റ്ര് പിന്നീട് രേഖപ്പെടുത്തും.

കൊല്ലപ്പെട്ട സജുനിന്റെ സംഘാംഗമായിരുന്നു കിരണിന്റെ സഹോദരൻ കെവിൻ. സംഘാംഗമായ സെബിനും നടിയും മോഡലുമായ യുവതിയും ചേർന്ന് ഗെയിമിംഗ് സ്റ്റേഷൻ നടത്തിയിരുന്നു. സാമ്പത്തിക ഇടപാടിൽ ഇരുവരും പിണങ്ങി. യുവതി സെബിനെ വിട്ട് കെവിനൊപ്പം ചേർന്നു. തുടർന്ന് സംഘം രണ്ടായി. കെവിൻ സജുനിന്റെ സംഘം വിട്ടു. തമ്മിൽ ശത്രുതയുമായി.

കഴിഞ്ഞ ദിവസം കെവിൻ, സഹോദരൻ കിരണും മറ്റൊരു സുഹൃത്തുമൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചിത്രത്തിന് താഴെ ഇരുകൂട്ടരും പരസ്പരം ആക്ഷേപിച്ച് കമന്റുകളിട്ടു. സജുനിന്റെ സംഘാംഗമായ സെബിൻ ഉൾപ്പെടെ പന്ത്രണ്ട് പേർ കാറിലും ബൈക്കിലുമായി കെവിനെ തിരക്കി ചമ്മിണി റോഡിലെ വീട്ടിലെത്തി. കെവിൻ അപ്പോൾ സുഹൃത്തിന്റെ ഫ്ളാറ്റിലായിരുന്നു. കിരൺ ആണ് വീട്ടിൽ ഉണ്ടായിരുന്നത്. തന്നെ തിരക്കി സംഘം വരുന്നുണ്ടെന്ന് സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് കെവിൻ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകി. അതോടെ കിരൺ മുന്തിയ ഇനം നായ്ക്കളെ അഴിച്ചുവിട്ട് അകത്തിരുന്നു. വീട്ടിലെത്തിയ സംഘം നായ്‌ക്കളെ പെപ്പർ സ്‌പ്രേ‌ അടിച്ച് ഓടിച്ച ശേഷം കിരണിനെ വലിച്ചിഴച്ചു റോഡിലേക്ക് കൊണ്ടുപോയി മർദ്ദിച്ചു. ഇതിനിടെ കിരൺ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവം എന്താണെന്നറിയാൻ എത്തിയ ബൈക്ക് യാത്രക്കാരനായ അശ്വിനെയും എതിർസംഘാംഗമാണെന്ന്

കരുതി കിരൺ കുത്തി. കിരണിനെ രക്ഷിക്കാനാൻ ശ്രമിച്ച അയൽവാസി ജിനീഷിനും മർദ്ദനമേറ്റു.

അക്രമികളുടെ വിവരങ്ങൾ നോർത്ത് പൊലീസ് ശേഖരിച്ചു. ഫോണുകൾ ഓഫാണ്. യുവതിയും ഒളിവിലാണ്. കെവിൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി.ഹോസ്പിറ്റൽ മാനേജ്മെന്റ് ഡിപ്ലോമക്കാരനായ കിരൺ വേറെ കേസുകളിലും പ്രതിയാണ്.

ആമസോണിലെ ഡെലിവറി ബോയ് ആണ് കൊല്ലപ്പെട്ട സജുൻ.

മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കെ​വി​നെ​ ​തേ​ടി​യെ​ത്തി;
കി​ട്ടി​യ​ത് ​കി​ര​ണി​നെ

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​"​"​എ​ന്നെ​ ​തേ​ടി​ ​അ​വ​രെ​ത്തും...​ ​സൂ​ക്ഷി​ക്ക​ണം.​"​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​പോ​സ്റ്റി​ന് ​താ​ഴെ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​മു​റു​കി​യ​തോ​ടെ​ ​കാ​ക്ക​നാ​ട്ടെ​ ​സു​ഹൃ​ത്തി​ന്റെ​ ​ഫ്ലാ​റ്രി​ലി​രു​ന്ന് ​കെ​വി​ൻ​ ​അ​മ്മ​യെ​ ​വി​ളി​ച്ച് ​ന​ൽ​കി​യ​ ​മു​ന്ന​റി​യി​പ്പാ​ണി​ത്.​ ​പ്ര​ശ്ന​മൊ​ന്നും​ ​ഉ​ണ്ടാ​ക്ക​രു​തെ​ന്നാ​യി​രു​ന്നു​ ​അ​മ്മ​യു​ടെ​ ​ഉ​പ​ദേ​ശം.​ ​ഇ​ത​റി​ഞ്ഞ​ ​കി​ര​ൺ​ ​ആ​ക്ര​മ​ണം​ ​ചെ​റു​ക്കാ​ൻ​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​രാ​ത്രി​യി​ൽ​ ​ത​ന്നെ​ ​ന​ട​ത്തി.​ ​റോ​ട്ട്‌​വീ​ല​ർ,​ ​പി​റ്റ്ബു​ൾ​ ​ഇ​ന​ങ്ങ​ളി​ലെ​ ​നാ​യ്ക്ക​ളെ​ ​അ​ഴി​ച്ചു​വി​ട്ട് ​അ​ക്ര​മി​ക​ളെ​ ​കാ​ത്ത് ​മു​റ്ര​ത്തു​ ​ത​ന്നെ​ ​നി​ല​യു​റ​പ്പി​ച്ചു.
രാ​ത്രി​ ​ഒ​രു​മ​ണി​യോ​ടെ​ ​സെ​ബി​നും​ ​മ​റ്റും​ ​കെ​വി​നെ​ ​തേ​ടി​യെ​ത്തി.​ ​നാ​യ്ക്ക​ളെ​ ​ക​ണ്ട് ​ഇ​വ​ർ​ ​ഗേ​റ്രി​ന് ​പു​റ​ത്ത് ​നി​ന്നു.​ ​കു​റ​ച്ച് ​അ​ടു​ത്തേ​ക്ക് ​എ​ത്തി​യ​ ​നാ​യ്ക്ക​ളു​ടെ​യും​ ​കി​ര​ണി​ന്റെ​യും​ ​മു​ഖ​ത്ത് ​ഇ​വ​ർ​ ​പെ​പ്പ​ർ​ ​സ്‌​പ്രേ​ ​അ​ടി​ച്ചു.​ ​പി​ന്നീ​ട് ​കി​ര​ണി​നെ​ ​ബ​ല​മാ​യി​ ​പി​ടി​ച്ചു​വ​ലി​ച്ച് ​റോ​ഡി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി​ ​മ​റ്റു​ള്ള​വ​രു​മാ​യി​ ​ചേ​ർ​ന്ന് ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​ത്യേ​കം​ ​ഗ്രി​പ്പി​ട്ട,​ ​ബൈ​ക്കി​ന്റെ​ ​ഷോ​ക്ക് ​അ​ബ്സോ​ർ​ബ​ർ​ ​സ്റ്റ​മ്പ് ​ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു​ ​മ​ർ​ദ്ദ​നം.​ ​കാ​റി​ലേ​ക്ക് ​ക​യ​റ്റാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​സ​ജു​നി​ന് ​കു​ത്തേ​റ്റ​തെ​ന്നാ​ണ് ​പൊ​ലീ​സ് ​ക​രു​തു​ന്ന​ത്.​ ​ക​ത്തി​ ​ആ​രാ​ണ് ​കൊ​ണ്ടു​വ​ന്ന​തെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.​ ​കെ​വി​ന്റെ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​പോ​സ്റ്റി​നെ​ ​പ​രി​ഹ​സി​ച്ചു​ള്ള​ ​ക​മ​ന്റി​ന് ​കി​ര​ണും​ ​മ​റു​പ​ടി​യി​ട്ടി​രു​ന്നു.